പെരുവള്ളൂർ: 34-മത് വേങ്ങര ഉപജില്ല സ്കൂൾ കലോത്സവത്തിനു പെരുവള്ളൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ തിരി തെളിഞ്ഞു. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി തങ്കയുടെ അധ്യക്ഷതയിൽ എംഎൽഎ പി അബ്ദുൽ ഹമീദ് മാസ്റ്റർ കലോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കലോത്സവ ലോഗോ ഡിസൈൻ ചെയ്ത ആർട്ടിസ്റ്റ് വലിയോറ ചിനക്കൽ അബ്ദുറഹ്മാന് ഉപഹാരം നൽകി ആദരിച്ചു. നാല് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന കലോത്സവം പതിനാറാം തീയതി അവസാനിക്കും. 109 സ്കൂളുകളിൽ നിന്നായി ഒൻപതിനായിരത്തോളം കലാപ്രതിഭകൾ മാറ്റുരക്കുന്നുണ്ട്. 12 വേദികളിലായാണ് മത്സരം അരങ്ങേറുന്നത്.
സ്കൂൾ പ്രിൻസിപ്പൽ എംപി ദിനീഷ് കുമാർ സ്വാഗതം ആശംസിച്ചു. വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി പ്രമോദ് മേള വിശദീകരണം നടത്തി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, തിരൂരങ്ങാടി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിസി ഫൗസിയ, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ, യാര്‍ നഗർ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാക്കത്തലി, പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഞ്ചാലൻ ഹംസഹാജി, തസ്ലീന പി പി, യുപി മുഹമ്മദ്, കൊണ്ടാടാൻ കോയമോൻ, വീക്ഷണം മുഹമ്മദ്, അരീക്കൻ ഷംസുദ്ദീൻ, ഗഫൂർ, പിടിഎ പ്രസിഡന്റ് എപി അഷ്റഫ്,പറങ്ങോടത്ത് അബ്ദുൽ മജീദ്, സി അബ്ദുറസാക്, എംസി മുഹമ്മദലി, ഇസ്മായിൽ കാവുങ്ങൽ, സിസി അമീറലി, ചെമ്പൻ ഹനീഫ, സിപി വിഷൻ മാസ്റ്റർ, ഇരുമ്പൻ ബാവ, പി പി ബാബു, അഞ്ചാലൻ റസാക്, പി ഗോവിന്ദൻകുട്ടി മാസ്റ്റർ, ടി മൊയ്തീൻകുട്ടി, എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം ഗീത നന്ദി അർപ്പിച്ചു.