വേങ്ങര ഉപജില്ല ശാസ്‌ത്രോത്സവം : ലോഗോ പ്രകാശനം ചെയ്തു

വേങ്ങര : വേങ്ങര ഉപജില്ല ശാസ്‌ത്രോത്സവം 2024ന്റെ ലോഗോ പ്രകാശനം ഇ ടി മുഹമ്മദ് ബഷീര്‍ എം. പി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശാസ്‌ത്രോത്സവം പബ്ലിസിറ്റി കണ്‍വീനറും എ ആര്‍ നഗര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ അമീര്‍ അലി, ശാസ്‌ത്രോത്സവം പബ്ലിസിറ്റി ചെയര്‍മാനും ഏ.ആര്‍.നഗര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ലൈല പുല്ലൂണി, ശാസ്‌ത്രോത്സവം പബ്ലിസിറ്റി അംഗങ്ങളും എ ആര്‍ നഗര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകരുമായ അംജദ്, ഇര്‍ഫാന്‍, മുനീര്‍ എന്നിവരും സംബന്ധിച്ചു

ഉപജില്ലാ തലത്തില്‍ നടത്തിയ മത്സരത്തില്‍ കോട്ടക്കല്‍ സ്വദേശിയായ ഫവാസ് കോപ്പിലാന്റെ ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്.

error: Content is protected !!