Monday, August 18

വഴിക്കടവ് ചെക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധന ; കൈക്കൂലിയും വ്യാപക ക്രമക്കേടും, പരിശോധനക്കിടെ പഴവും കൈക്കൂലിയുമായി എത്തി ഡ്രൈവര്‍മാര്‍

മലപ്പുറം: വഴിക്കടവ് ചെക്‌പോസ്റ്റിലെ വിജിലന്‍സ് പരിശോധനയില്‍ കൈക്കൂലിയും രജിസ്റ്ററിലെ കൃത്രിമവും കണ്ടെത്തി. മൂന്നു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. കവറില്‍ സൂക്ഷിച്ച 13260 രൂപയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. കൂടാതെ വിജിലന്‍ പരിശോധന നടക്കുന്നതിനിടെ കൗണ്ടറിനുള്ളില്‍ കൈക്കൂലി പണവും പഴങ്ങള്‍ അടക്കമുള്ള സാധനങ്ങളും വെച്ച് ഡ്രൈവര്‍മാര്‍ പോയി.

വഴിക്കടവ് മോട്ടോര്‍ വാഹന വകുപ്പ് ചെക്പോസ്റ്റിലായിരുന്നു പരിശോധന. വഴിക്കടവ് മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റില്‍ കൈക്കൂലി വാങ്ങുന്നുവെന്ന വിവരം വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാത്രി പത്ത് മണിയോടെ പരിശോധനയ്ക്കായി സംഘം എത്തിയത്. ഇന്ന് പുലര്‍ച്ചവരെ പരിശോധന നീണ്ടു. ഈ പരിശോധന നടക്കുന്നതിനിടയിലായിരുന്നു ഡ്രൈവര്‍മാര്‍ കൈക്കൂലി കൗണ്ടറിനുള്ളില്‍ കൂടെ മേശപ്പുറത്ത് വച്ച് മടങ്ങിയത്.

വിജിലന്‍സ് ലോറി ഡ്രൈവര്‍മാരോട് ചോദിച്ചപ്പോള്‍ ഇതിവിടത്തെ മാമൂലാണെന്നായിരുന്നു വിശദീകരണം. ലോറികളില്‍ ഫ്രൂട്ട്‌സ് അടക്കം എന്തു സാധനം കൊണ്ടു പോകുമ്പോളും അതില്‍ ഒരു വിഹിതം ഇവിടെ നല്‍കണം എന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. ഇതോടെ ഇത്തരത്തില്‍ ഇഴിടെ നല്‍കേണ്ടതില്ലെന്ന് വിജിലന്‍സ് ഡ്രൈവര്‍മാരോട് പറഞ്ഞ് അവരെ പറഞ്ഞയക്കുകയായിരുന്നു.

കൂടാതെ രജിസ്റ്ററില്‍ ഉദ്യോഗസ്ഥരുടെ കൈവശമുള്ള തുക അവര്‍ ഡ്യൂട്ടിക്കെത്തുമ്പോള്‍ എഴുതിവെക്കണം എന്നാല്‍ ഇതില്‍ കൈയ്യില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുകയാണ് രജിസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

error: Content is protected !!