പരപ്പനങ്ങാടി: അധ്യാപികയായ വിജിഷ വിജയന്റെ ഓർമ്മകളുടെ പുസ്തകം സൈകതം ബുക്സ് ന്റെ ‘എന്റെ കടിഞ്ഞൂൽ പ്രണയകഥനങ്ങൾ’ പരപ്പനങ്ങാടി പുളിക്കലകത്ത് ഓഡിറ്റോറിയത്തിൽ വെച്ച് എഴുത്തുകാരൻ വി. ആർ സുധീഷ് പ്രകാശനം ചെയ്തു.
പുസ്തകത്തിലെ ഒരു കഥാപാത്രമായ മൊട്ടാജി എന്ന അഹമ്മദ് കുട്ടി ഏറ്റുവാങ്ങി.
കല്പറ്റ നാരായണൻ അധ്യക്ഷനായ പരിപാടിയിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.പി. ഷാഹുൽഹമീദ്, ആഷത്ത് മുഹമ്മദ്, സുലു കരുവാരക്കുണ്ട്, ജീത്മ ആരംകുനിയിൽ, റജീന, ദീപ തുടങ്ങിയവർ പ്രസംഗിച്ചു.