വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ. രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ ചികിത്സ തുടരുകയാണ്. സര്‍ക്കാര്‍ നിയോഗിച്ച ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സ തുടരുന്നു. നിലവില്‍ 72 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഡയാലിസിസ് തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 11 മണിയോടെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും.

കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് പത്ത് ദിവസം മുന്‍പാണ് വിഎസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ നല്‍കുന്ന ചികിത്സയും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും തുടരാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. വിഎസിനെ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

error: Content is protected !!