വഖ്ഫ് : പ്രതിഷേധ സ്വരങ്ങളെ ശിഥിലമാക്കുന്നവരെ കരുതിയിരിക്കണം : വിസ്ഡം

തിരുരങ്ങാടി: വഖഫ് നിയമഭേദഗതിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കുന്നതിനിടെ പ്രതിഷേധ സ്വരങ്ങളെ തകർക്കാനും സമുദായത്തെ ഒറ്റി കൊടുക്കാനും ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് കറിപറമ്പ് അരീപാറയിൽ വെച്ച് നടന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരൂരങ്ങാടി മണ്ഡലം മെമ്പേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.

ജാതിമത വർഗങ്ങൾക്കതീതമായി വഖഫ് നിയമത്തിനെതിരെ ഇന്ത്യൻ പാർലമെൻ്റിലെ കേരളത്തിൻ്റെ സിംഹഗർജനം ഭരണഘടന സംരക്ഷണത്തിന് വേണ്ടിയായിരുന്നു. എന്നാൽ ഫാസിസത്തിൻ്റെ അരമന തേടിയിറങ്ങിയ ചില പുരോഹിതൻമാരുടെ സമീപനങ്ങളും പ്രസ്താപനകളും ചേക്കുട്ടിമാരെ ഓർമിപ്പിക്കുന്നു. സമുദായ രാഷ്ട്രീയത്തെ നിരാകരിച്ച് വഖഫ് സംവിധാനത്തെ തകർക്കാൻ നിയമനിർമാണം നടത്തിയ ഫാസിസ്റ്റുകളെ വെള്ള പൂശുന്ന ഒറ്റുകാരെ കരുതിയിരിക്കണമെന്നും മെമ്പേഴ്സ് മീറ്റ് പറഞ്ഞു.

യോഗം വിസ്‌ഡം ഇസ്ലാമിക്‌ ഓർഗാനൈസേഷൻസംസ്ഥാന വൈസ് പ്രസിഡന്റ് സി പി സലീം ഉത്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ്‌ ടി അബ്ദുൽ മജീദ് അധ്യക്ഷം വഹിച്ചു, പി ഒ ഉമ്മർ ഫാറൂഖ് സ്വാഗതം പറഞ്ഞു. ഹനീഫ ഓടക്കൽ, അസ്ഹർ ചാലിശേരി, നിഷാദ് സലഫി, അബ്ദുള്ള ഫാസിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!