
തിരൂരങ്ങാടി : റോഡിൽ ചത്തുകിടന്ന നായയെ സ്വന്തമായി കുഴിച്ചുമൂടി വാർഡംഗം.
.നന്നമ്പ്ര പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഊർപ്പായി സൈതലവിയാണ് റോഡിൽ ചത്തുകിടന്ന നായയെ സ്വന്തം റിസ്കിൽ സംസ്കരിച്ചത്. ചെമ്മാട്-പാണ്ടിമുറ്റം റോഡിൽ ഏരുകുളത്തിനടുത്ത് വാഹനം ഇടിച്ചാണ് നായ ചത്തത്. ദുർഗന്ധം വന്നുതുടങ്ങിയിട്ടും ആരും തിരിഞ്ഞുനോക്കിയിരുന്നില്ല.
സംഭവം ശ്രദ്ധയിൽപെട്ട സൈദലവി ഉടൻതന്നെ സംസ്കരിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.
സഹായത്തിന് സുഹൃത്ത് എഴുവൻതൊടി ഉസ്മാനെയും കൂടെ കൂട്ടി.ഏരുകുളത്തിന് സമീപം പഞ്ചായത്തിന്റെ ഭൂമിയിൽ കുഴിയെടുത്ത് സംസ്കരിക്കുകയായിരുന്നു.
കോറ്റത്ത് ക്രസന്റ് റോഡിൽ താമസിക്കുന്ന സൈതലവി കടുവള്ളൂർ മൂന്നാംവാർഡിൽ മത്സരിച്ചാണ് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആനുകൂല്യങ്ങൾ വീട്ടുവാതിൽക്കൽ എത്തിച്ചുനൽകുന്ന സൈതലവി കുറഞ്ഞകാലം കൊണ്ടുതന്നെ ജനപ്രിയനായി മാറിയിരുന്നു..