Saturday, August 16

വാട്ടർ കിയോസ്ക് പദ്ധതി ഉദ്ഘാടനം ചെയ്തു

പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയ ആസൂത്രണം 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി പെരുമ്പറമ്പ് ജി എൽ പി സ്കൂളിൽ ഒരുക്കിയ വട്ടർ കിയോസ്ക് പദ്ധതിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ്‌ അഡ്വ. ആർ ഗായത്രി നിർവഹിച്ചു.

എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ എൻ.ആർ അനീഷ്, ഇ.കെ ദിലീഷ്, രാധിക,സ്കൂൾ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു.

പൊതു സ്ഥലങ്ങളിൽ വാട്ടർ കിയോസ്ക് സ്ഥാപിക്കുന്ന പദ്ധതി ജി.എൽ.പി സ്കൂൾ കാലടി, ജി.യു.പി സ്കൂൾ കോലമ്പ് സി.എച്ച് സി തവനൂർ എന്നിവിടങ്ങളിലും നടപ്പിലാക്കും.

error: Content is protected !!