വെന്നിയൂർ ജി.എം.യു.പി സ്കൂളിൽ വാട്ടർ റോക്കറ്റ് വിക്ഷേപണം നടത്തി

വെന്നിയൂർ :വെന്നിയൂർ ജി.എം.യു.പി സ്കൂളിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി വാട്ടർ റോക്കറ്റ് വിക്ഷേപണം നടത്തി. വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം ഉയർത്തുന്നതിനും, കൗതുകം വർദ്ധിപ്പിക്കുന്നതിനുമായി നടത്തിയ ഈ പരിപാടി വേറിട്ട കാഴ്ചയായി. വിശാലമായ സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് പ്രോഗ്രാം അരങ്ങേറിയത്. റോക്കറ്റ് ഏകദേശം 400 അടി ഉയർന്ന് സുരക്ഷിതമായി തിരിച്ചിറങ്ങി.

റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ചുള്ള തത്സമയ പ്രദർശനം വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായി മാറി. ശാസ്ത്ര സാങ്കേതിക മേഖലയിൽ പ്രാവീണ്യം തെളിയിച്ച സ്കൂളിലെ അധ്യാപകൻ മെഹബൂബ് ആണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന വെന്നിയൂർ ജി.എം.യു.പി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണിതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ഐ സലീം അഭിപ്രായപ്പെട്ടു . സ്കൂൾ പിടിഎ അംഗങ്ങളും പ്രോഗ്രാം കാണാൻ എത്തിച്ചേർന്നിരുന്നു .

error: Content is protected !!