ജോലിക്ക് പോകുന്നതിനിടെ യുവതി ബസില്‍ കുഴഞ്ഞ് വീണ് മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

തൃശൂര്‍: തൃശൂരില്‍ ജോലിക്ക് പോകുന്നതിനിടെ യുവതി ബസില്‍ കുഴഞ്ഞു വീണ് മരിച്ചു. കുഴൂര്‍ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂരില്‍ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സര്‍വീസസില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. പാറപ്പുറത്തുനിന്നും ജോലിക്ക് പോകാന്‍ ബസില്‍ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് അതേ ബസില്‍ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!