കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കിണറിന്റെ ആള്‍മറയില്‍ ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം. അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടില്‍ താമസിക്കുന്ന ജിഷ്ണു ദാസ് (ബിച്ചുണ്ണി 27 ) ആണ് മരിച്ചത്. വെളളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം.
വീടിനു സമീപത്തെ പൊതുകിണറില് സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കവെയാണ് അപകടമുണ്ടായത്. കിണറിന്റെ ആള്‍മറയില്‍ ഇരിക്കുമ്പോള്‍ അപസ്മാരം വന്ന് കിണറ്റിലേക്ക് വീണതാണെന്നാണ് സംശയം. നാട്ടുകാര്‍ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അമ്മ: ലീല. സഹോദരി: ലിജിന. ശവ സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് നടക്കും