
ഊർങ്ങാട്ടിരി : ഭാര്യ തന്റെ വീട്ടില്‍ താമസിക്കാത്തതിന് കാരണം ഭാര്യാ പിതാവെന്ന് സംശയിച്ച്, കാറിടിപ്പിച്ച് ഭാര്യ പിതാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം.
സംഭവത്തിൽ മരുമകൻ അറസ്റ്റില്‍. അരീക്കോട് ഊർങ്ങാട്ടിരി മൈത്ര സ്വദേശി അബ്ദുള്‍ സമദ് നെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകിട്ട് 3.45ഓടെ കൂറ്റമ്ബാറ രാമംക്കുത്ത് റോഡില്‍ ചേനാംപാറയിലാണ് സംഭവം. ബൈക്കില്‍ വരുകയായിരുന്ന അബ്ദുള്ളയെ മുൻ വിരോധം വെച്ച് അബ്ദുള്‍ സമദ് കാർ ഇടിപ്പിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ച് വീണ അബ്ദുള്ളയെ വീണ്ടും ഇടിപ്പിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. ഭാര്യ തന്റെ വീട്ടില്‍ താമസിക്കാത്തതിനു കാരണം പിതാവായ അബ്ദുള്ളയാണ് എന്ന ധാരണയാണ് അബ്ദുള്‍ സമദിൻ്റെ വിരോധത്തിനു കാരണം