Thursday, January 15

വേങ്ങരയിൽ കാട്ടു പന്നി ആക്രമണം; അഞ്ച് പേർക്ക് പരിക്ക്


വേങ്ങര : കഴിഞ്ഞ ദിവസം രാവിലെ വലിയോറ മഞ്ഞാമാട് പടിക്കപ്പാറ, അടക്കാപ്പുര, ഇരുകുളം ഭാഗത്ത് പന്നിയുടെ കുത്തേറ്റ് 5 പേർക്ക് പരിക്ക്. വലിയോറ പാടത്ത് നിരവധി കർഷകരുടെ വാഴകൃഷിയും പന്നി കുത്തി നശിപ്പിച്ചു. അടക്കാപ്പുര സ്ക്കൂളിനടുത്ത് വച്ച് റോഡിലൂടെ നടന്ന് പോവുകയായിരുന്ന അത്തിയേക്കൽ ഉണ്ണി 55, ഇരുകുളം കൊല്ലൻതൊടി ഖദീജ 50, പടിക്കപ്പാറയിലെ കരുവാക്കൽനജീബിൻ്റെ മകൻ റസൽ 10, അഞ്ചു കണ്ടൻ ഫൗസിയ 40 , ദാറുൽ മആരിഫ് കോളജിന് പിറകിൽ വച്ച് അതിഥി തൊഴിലാളി എന്നിവർക്കാണ് പന്നിയുടെ കുത്തേറ്റത്.
രാവിലെ മഞ്ഞാമാട് ഭാഗത്ത് നിന്ന് ഓടി വന്ന പന്നി വഴിയിൽ കണ്ടവരെയല്ലാം കുത്തിവീഴ്ത്തുകയായിരുന്നു.
റസലിനെ മുറ്റത്ത് സൈക്കിളിൽ സഞ്ചരിക്കവെയാണ് കുത്തിവീഴ്ത്തിയത്.
പരിക്കേറ്റവരെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരൂരങ്ങാടി ഗവർമെൻ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

error: Content is protected !!