തിരൂരങ്ങാടി: കഴിഞ്ഞ പതിനൊന്ന് മാസമായി അകാരണമായി തടഞ്ഞുവെച്ച കെട്ടിട നിര്‍മാണ തൊഴിലാളികളുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്ല്യങ്ങള്‍ കുടുശ്ശിക സഹിതം വിതരണ ചെയ്യണമെന്ന് കേരള നിര്‍മാണ തൊഴിലാളി ആന്റ് മണല്‍തൊഴിലാളി യൂണിയന്‍ എച്ച്.എം.എസ് സംസ്ഥാന പ്രസിഡണ്ട് കൃഷ്ണന്‍ കോട്ടുമല ആവശ്യപ്പെട്ടു. കേരള നിര്‍മാണ തൊഴിലാളി ആന്റ് മണല്‍ തൊഴിലാളി യൂണിയന്‍ എച്ച്.എം.എസ് മലപ്പുറം ജില്ലാ സമ്മേളനം ചെമ്മാട് ടി.കെ പ്ലാസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി പി. അബ്ദുള്‍ഗഫൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാസുകാരയില്‍, കെ.നാസറലി, രമണി ഗംഗാധരന്‍, എം.പി ജയശ്രീ,കെ.ഗംഗാധരന്‍, എം.ബി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി പി.രവീന്ദ്രന്‍ പ്രസിഡണ്ട്, പി.അബ്ദുള്‍ ഗഫൂര്‍ സെക്രട്ടറി,ഗംഗാധര്‍ ചേളാരി ട്രഷറര്‍ ഉള്‍പ്പെടെ 21 അംഗ ജില്ലാകമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു