നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് യുവതി മരിച്ചു ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

പൊന്നാനി കുറ്റിപ്പുറം ബൈപ്പാസില്‍ തവനൂര്‍ പന്തേപാലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. തലശ്ശേരി, കോടിയേരി സ്വദേശി ഏലിയന്റവിടെ നിഖിലിന്റെ ഭാര്യ കൊല്ലം സ്വദേശിനി സിയ ആണ് മരിച്ചത്. നിഖിലിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊന്നാനി കുറ്റിപ്പുറം ഹൈവേയിൽ നരിപ്പറമ്പ് പന്തേപാലത്ത് വെച്ച് ഇന്ന് പുലർച്ചയോടെയാണ് നിർത്തിയിട്ട ലോറിക്ക് കാറിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട ഇവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

പൊന്നാനി താലൂക്ക് ആശുപത്രിയിലെ പ്രഥമ ചികിത്സക്ക് ശേഷം എടപ്പാള്‍ ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കോട്ടക്കല്‍ മിംസ് ആശുപത്രിയിലേക്കും നിഖിലിനെ മാറ്റി. സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അപകടത്തില്‍ കാറിലുണ്ടായിരുന്ന ഒന്നര വയസായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

error: Content is protected !!