അപമര്യാദയായി പെരുമാറി ; ഓടുന്ന ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടി യുവതി ; ഡ്രൈവറെ തിരുവനന്തപുരത്ത് നിന്നും പൊക്കി താനൂര്‍ പൊലീസ്

താനൂരില്‍ ഓട്ടോ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടി യുവതിക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ തിരുവനന്തപുരത്ത് നിന്നും പിടികൂടി താനൂര്‍ പൊലീസ്. താനൂര്‍ പുതിയ കടപ്പുറത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഷബീറിനെയാണ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

മൂലക്കലിലെ ഓഡിറ്റോറിയത്തിലേക്ക് പോകാന്‍ കാളാടു നിന്നാണ് യുവതി ഷബീറിന്റെ ഓട്ടോറിക്ഷയില്‍ കയറിയത്. ഓട്ടോയില്‍ കയറിയതിന് പിന്നാലെ ഷബീര്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയെ ലൈംഗിക ചുവയോടെ നോക്കിയും മൊബൈല്‍ ഫോണില്‍ വീഡിയോകാേള്‍ വഴി സുഹൃത്തിന് കാണിച്ചുകൊടുത്തും ശല്ല്യം ചെയ്തപ്പോള്‍ യുവതി ഓട്ടോ നിര്‍ത്താന്‍ അവശ്യപ്പെട്ടു. നിര്‍ത്താതെ ഓടിച്ചു പോയതിനെ തുടര്‍ന്ന് യുവതി ഓട്ടോയില്‍നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ പരിക്കേറ്റ യുവതിയെ മുലക്കലിലെ സ്വകാര്യ ആശുപത്രീയില്‍ പ്രവേശിപ്പിച്ചു.

യുവതിയുടെ മൊഴിപ്രകാരം താനൂര്‍ പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി പി പ്രമോദിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തില്‍ ഡ്രൈവറെ തിരുവനന്തപുരത്തെത്തിയാണ് പൊലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈ.എസ്.പി. പി. പ്ര മോദിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം സി.സി.ടി.വിയടക്കമുള്ളവ പരിശോധിച്ച് ഇയാളുടെ ഓട്ടോറിക്ഷയുടെ നമ്പര്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പ്രതിയെ തിരിച്ചറിയാനായെങ്കിലും 43കാരന്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് തിരുവനന്തപുരം ഭാഗത്തേത് കടക്കുകയായിരുന്നു

തുടര്‍ന്നാണ് താനൂര്‍ ഇന്‍സ്പെക്ടര്‍ ടോണി ജെ. മറ്റവും സംഘവും തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടിയത്. താനൂര്‍ ഡിവൈ.എസ്.പി.പി പ്രമോദിനെ കൂടാതെ താനൂര്‍ ഇന്‍സ്പെക്ടര്‍ ടോണി ജെ മറ്റം, സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ആര്‍. സുജിത് സുകീഷ് കുമാര്‍, പ്രമോദ്, എ. എസ്.ഐ നിഷ, സെബാസ്റ്റ്യന്‍, രാഗേഷ്, സലേഷ്, വിനീത്, ഷിബു, അനില്‍ പ്രകാശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.

error: Content is protected !!