നഴ്സറി അറ്റത്ത് അങ്ങാടി റോഡ് പ്രവർത്തി ആരംഭിച്ചു

തിരൂരങ്ങാടി : നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി നഗരസഭയിൽപ്പെട്ട നഴ്സറി അറ്റത്തങ്ങാടി റോഡിന്റെ പ്രവർത്തി ഉദ്ഘാടനം കെപിഎ മജീദ് എംഎൽഎ നിർവഹിച്ചു. പ്രവർത്തി പൂർത്തീകരിക്കുന്നതോടെ ദീർഘകാലമായുള്ള നാട്ടുകാരുടെ ആവശ്യമാണ് പൂവണിയുന്നത്.

പ്രദേശത്തെ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും ആവശ്യം പരിഗണിച്ച് ബജറ്റ് പ്രവർത്തികളിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ നേരത്തെ കെപിഎ മജീദ് എംഎൽഎയുടെ ശ്രമഫലമായി അനുവദിച്ചിരുന്നു. ഇത് സംബന്ധിച്ച് ജനങ്ങളുടെ ആവശ്യം ഉയർന്ന സമയത്ത് പ്രദേശം സന്ദർശിക്കുകയും അടിയന്തരമായി പ്രവർത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ധനകാര്യ വകുപ്പ് മന്ത്രിയെ നേരിൽകണ്ട് ഈ പ്രവർത്തിയുടെ ഡി പി ആർ അടക്കമുള്ള പ്രൊപ്പോസൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് നേരത്തെ ഇറങ്ങിയത്. ഇപ്പോൾ സാങ്കേതിക അനുമതിയും, ടെൻഡർ നടപടികളും പൂർത്തീകരിച്ച് കരാറുകാരൻ എഗ്രിമെന്റ് ഒപ്പുവെക്കുകയും പ്രവർത്തി ആരംഭിക്കുകയും ചെയ്തു.

error: Content is protected !!