മരിച്ച സഹോദരന്റെ പേരിൽ 24 വർഷം ജോലി ചെയ്തു; അധ്യാപകൻ പിടിയിൽ

മൈസൂരു : സഹോദരന്റെ പേരിൽ ആൾമാറാട്ടം നടത്തി 24 വർഷം അധ്യാപകനായി ജോലി ചെയ്തയാൾ പിടിയിൽ. മൈസൂരു സ്വദേശി ലക്ഷ്മണ ഗൗഡയാണ് പിടിയിലായത്. അധ്യാപകനായി നിയമന ഉത്തരവ് ലഭിച്ച സഹോദരൻ ലോകേഷ് ഗൗഡ, ജോലിയിൽ പ്രവേശിക്കും മുൻപു മരിച്ചിരുന്നു. തുടർന്ന് ലോകേഷിന്റെ സർട്ടിഫിക്കറ്റുകളുമായി ലക്ഷ്മണ 1998ൽ ജോലിയിൽ പ്രവേശിച്ചു.

ദീർഘകാലം ജോലി ചെയ്തിട്ടും ലക്ഷ്മണയെ ആരും തിരിച്ചറിഞ്ഞില്ല. കുടുംബവഴക്കിനെ തുടർന്ന് 2019ൽ വിവരമറിഞ്ഞ ചില ബന്ധുക്കൾ വിദ്യാഭ്യാസ വകുപ്പിനും ലോകായുക്തയ്ക്കും പരാതി നൽകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടം സ്ഥിരീകരിച്ചത്.

error: Content is protected !!