ജോലി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് പോയ കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജിതേഷ് (40) ആണ് മരിച്ചത്. ഇദ്ദേഹത്തെ ഇന്ന് രാവിലെ ബാലുശ്ശേരിക്കടുത്ത് ഇയ്യാടുള്ള വീട്ടില്‍ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

error: Content is protected !!