
തിരൂരങ്ങാടി: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ കെ ഡിസ്‌ക്, സമഗ്ര ശിക്ഷ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയായ വൈ.ഐ.പി ശാസ്ത്രപഥത്തില്‍ തിരൂരങ്ങാടി ഓറിയന്റെല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌ക്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ ജില്ലതല ജേതാക്കളായി.
പത്താം ക്ലാസില്‍ പഠിക്കുന്ന ശാസ്ത്രപ്രതിഭകളായ എന്‍.പി. അന്‍ഷിദ, ആയിശ ഫെല്ല എന്നിവരാണ് നേട്ടത്തിനര്‍ഹരായത്. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കെ ഡിസ്‌കിന്റെ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിലാണ് ആശയം അവതരിപ്പിച്ചത്. വിജയികള്‍ക്ക് 25,000 രൂപയു ടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും. സ്‌കൂളിലെ വൈ.ഐ.പി. ക്ലബ് കണ്‍വീനര്‍ ഡോ: ടി.പി. റാഷിദ് മാസ്റ്ററാണ് വിദ്യാര്‍ ഥികള്‍ക്കാവശ്യമായ പിന്തുണ നല്‍കുന്നത്.
സ്‌കൂള്‍ മാനേജര്‍ എം.കെ. ബാവ, പ്രിന്‍സിപ്പല്‍ ഒ.ഷൗക്കത്തലി, പ്രധാനധ്യാപകന്‍ കെ.കെ. ഉസ്മാന്‍ കൊടിയത്തൂര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ടി. അബ്ദുറഷീദ് , പി.ടി.എ പ്രസിഡന്റ് എം.ടി. അയ്യൂബ് മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറിമാരായ എം.പി.അലവി, ടി. സാലിം മറ്റു അധ്യാപകര്‍ പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു.