കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍

തിരൂരങ്ങാടി : കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍ പെരുവള്ളൂര്‍ കൊല്ലംചിന ഭാഗത്തുനിന്നും 1.100 കിലോഗ്രാം കഞ്ചാവുമായി പെരുവള്ളൂര്‍ ദുര്‍ഗാപുരം സ്വദേശി സുധീഷ് എടപ്പരുത്തി (36) യെ ആണ് തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയും പെരുവള്ളൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ക്രിസ്മസ് , പുതുവത്സര ആഘോഷങ്ങള്‍ക്കായുള്ള ലഹരി മരുന്ന് ഈ ഭാഗങ്ങളില്‍ സൂക്ഷിക്കുന്നതായി ഉള്ള രഹസ്യവിരത്തിന്മേലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഇയാളുടെ വീടിന് സമീപമുള്ള പറമ്പുകളില്‍ ചെറിയ പൊതികളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ശക്തമായ പരിശോധന തുടരുമെന്നും കൂടുതല്‍ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തിരൂർ സബ്ജയിലിലേക്ക് മാറ്റി.

പരിശോധന സംഘത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമേ പ്രിവന്റീവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ശിഹാബുദ്ധീന്‍, ദിദിന്‍ വനിതാ ഓഫീസര്‍ ദീപ്തി തുടങ്ങിയവരും പങ്കെടുത്തു.

error: Content is protected !!