
തിരൂരങ്ങാടി : ജി.എം.എല്‍.പി.സ്‌കൂള്‍ തിരൂരങ്ങാടി നൂറാം വാര്‍ഷികത്തില്‍ നൂറ് കര്‍മ്മപരിപാടികളൊരുക്കി ‘ശതഭേരി’ സമാപനാഘോഷം നാദവിസ്മയ കാഴ്ചകളോടെ കൊണ്ടാടി. തിരൂരങ്ങാടി മണ്ഡലം എം.എല്‍.എ കെ.പി.എ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക പത്മജ .വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി സ്റ്റാന്‍ിംഗ് കമ്മറ്റി അംഗങ്ങളായ ഇ.പി.എസ് ബാവ, സിപി ഇസ്മായില്‍, സുഹ്‌റാബി, 25-ാം വാര്‍ഡ് കൗണ്‍സിലര്‍ അലിമോന്‍ തടത്തില്‍ .എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
പിടിഎപ്രസിഡണ്ട് അഷ്‌റഫ് താണിക്കല്‍ സ്വാഗതം പറഞ്ഞു. എല്‍എസ്എസ് വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും ,ടിഎസ്എ ക്ലബ്ബ് സ്‌പോര്‍ട്‌സ് കിറ്റ് സ്‌കൂളിന് കൈമാറി. അധ്യാപകര്‍ , മുന്‍ പ്രധാനാധ്യാപകര്‍,മുന്‍ പി.ടി.എ. പ്രസിഡണ്ടുമാര്‍ ,ശതഭേരിക്ക് പിന്തുണ നല്‍കിയ ടീം കൈസന്‍, യൂത്ത് താഴെ ചിന,ആക്ഷന്‍, നാട്ടുകൂട്ടം, ടിഎസ്എ എന്നീ പ്രാദേശിക ക്ലബ്ബുകളെയും പിടിഎ കമ്മറ്റി മെമെന്റോ നല്‍കി ആദരിച്ചു.
കോട്ടക്കല്‍ സീനത്ത് ഉടമ പരേതനായ അബ്ദുല്‍ റസാഖ് ഹാജിയെ വേദിയില്‍ അനുസ്മരിച്ചു.പ്രശസ്ത മാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂരിന്റെ മാജിക് ഷോ കാണികളില്‍ മായാലോകം സൃഷ്ടിച്ചു. സുറുമി വയനാടിന്റെ ഗാനമേള തിങ്ങി നിറഞ്ഞ അരങ്ങിനെ ഹരം കൊള്ളിച്ചു. അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും വൈവിധ്യമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. സീനിയര്‍ അധ്യാപിക ജിഷ ആന്റണി, യാസീന്‍കുളത്ത്, ഫരീദാബി, അഷ്‌റഫ് മനരിക്കല്‍ എന്നിവര്‍ സംസാരിച്ചു.