മലപ്പുറം : കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജറിന്റെ അദ്ധ്യക്ഷതയിൽ 2025 ജനുവരി 16 വ്യാഴം രാവിലെ 11 മണി മുതൽ മലപ്പുറം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0471- 2308630