
ഹൈവേ സർവീസ് റോഡിൽ ബോധവൽക്കരണം വേണം : യൂത്ത് ലീഗ്
തിരുരങ്ങാടി : ദേശീയ പാതയിൽ ഇടത് വശം ചേർന്ന് വാഹനമോടിക്കുന്ന ഒരു വിഭാഗവും മറുവശം തെറ്റായ ദിശയിലും വരുന്നത് അപകടത്തിനും വാക്ക് തർക്കങ്ങളും പതിവാക്കിയിരിക്കുന്നു.
പ്രസ്തുത വിഷയത്തിലും പുതിയ നാഷണൽ ഹൈവേ ട്രാഫിക് നിയമങ്ങളും ബന്ധപ്പെട്ട വകുപ്പകളെ ഉൾപ്പെടുത്തി ഡ്രൈവർമാർക്ക് റോഡിൽ സന്ദേശ ബോധവൽക്കരണം നടത്തണമെന്ന് തിരുരങ്ങാടി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ചർച്ചയിൽ ജോയിന്റ് ആർ ടി ഒ സുഗതൻ, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് സലീം വടക്കൻ, ജനറൽ സെക്രട്ടറി ബാപ്പുട്ടി ചെമ്മാട്, ഭാരവാഹികളായ ഷഫീഖ് പുളിക്കൽ, വഹാബ് ചുള്ളിപ്പാറ,ആസിഫലി ചെമ്മാട്, അഷ്‌റഫ് താണിക്കൽ എന്നിവർ പങ്കെടുത്തു.