യുവധാര വായനശാല അനുമോദന ചടങ്ങും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.

കൂമണ്ണ: യുവധാര വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,+2,LSS, USS വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. 40 ഓളം വരുന്ന വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ചെമ്പൻ യാസീൻ, റഷീദ് കെ.ടി,അൻഫാസ് കാളൂർ എന്നിവർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. കെ.ടി കുഞ്ഞു,ഫവാസ് കൂമണ്ണ,നൗഫൽ കെ.ടി, ജാബിർ കെ.ടി , ഫൈസൽ കെ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

error: Content is protected !!