
തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ വിവിധ ഇടങ്ങളില്‍ കാലപ്പഴക്കം കാരണം കാണാതായ സീബ്രാലൈനുകള്‍ മാറ്റിവരച്ചു. തിരൂരങ്ങാടി ഒ.യു.പി സ്‌കൂളിലേക്കുള്ള വഴിയിലും യത്തീംഖാന പള്ളിയുടെ മുന്‍പിലും മറ്റുമുള്ള സീബ്രാലൈനുകളാണ് മാറ്റിവരച്ചത്.
തിരൂരങ്ങാടി ഒ.യു.പി സ്‌കൂളിലേക്കുള്ള വഴിയിലും യത്തീംഖാന പള്ളിയുടെ മുന്‍പിലും മറ്റുമുള്ള സീബ്ര ലൈനുകള്‍ കാലപ്പഴക്കം കാരണം കാണാതായതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായും അപകടങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടി ലൈനുകള്‍ മാറ്റിവരക്കുവാന്‍ വേണ്ടി തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി പൊതുമരാമത്ത് റോഡ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ പി ബിന്ദുനോട് പരാതി നല്‍കിയിരുന്നു.
തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രട്ടക്ഷന്‍ സൊസൈറ്റിയുടെ ഭാരവാഹികളായ അബ്ദുല്‍ റഷീദ് ടീ ടീ, അബ്ദുല്‍ റഹീം പൂക്കത്ത് എന്നിവരാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സീബ്ര ലൈനുകള്‍ മാറ്റിവരച്ചത്.