Wednesday, October 22

തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് യുവതി മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

പെരിന്തല്‍മണ്ണ : തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് അപകടം. യുവതി മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ഹരിദാസിന്റെ മകള്‍ ശ്രീനന്ദ (20) ആണ് മരിച്ചത്. തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടം, കെഎസ്ആര്‍ടിസി ബസ്സും ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി മറിഞ്ഞു, കെഎസ്ആര്‍ടിസി ബസിനും കേടുപാടുകള്‍ സംഭവിച്ചു. ബസ്സില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ആരുടേയും പരിക്ക് ഗുരുതരമല്ല

error: Content is protected !!