മത-ഭൗതിക സമന്വയ
വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ മാതൃകസ്ഥാപനമാണ്
ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയെന്ന് സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
കേരളിയ മുസ്ലിം മുന്നേറ്റത്തിന് നേതൃത്വം നൽകിയ സമസ്തയുടെ കിരീടത്തിലെ പൊൻതൂവലാണ് ദാറുൽ ഹുദ.
ഉന്നതമായ മതപഠനം തേടി ഒരുകാലത്ത് കേരളീയ പണ്ഡിതർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന കാലത്തിന് പകരം ദാറുൽഹുദ പോലുള്ള സ്ഥാപനങ്ങളെ തേടി കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന നിലയിൽ
നമ്മുടെ സമന്വയ വിദ്യാഭ്യാസ മേഖല വളർന്നിട്ടുണ്ടെന്നും മന്ത്രി ദേവർ കോവിൽ പറഞ്ഞു. ദാറുൽഹുദ ക്യാംപസിലെത്തിയ മന്ത്രിയെ ദാറുൽഹുദ സിക്രട്ടറി യു.ശാഫി ഹാജി, റെജിസ്ട്രർ ജാബിറലി ഹുദവി, സമസ്ത വിദ്യാഭ്യാസ ബോർഡ് സിക്രട്ടറി എം.അബൂബക്കർ മുസല്യാർ ചേളാരി ഡോ: അബ്ദുറഹിമാൻ വെളിമുക്ക്,
ഹംസഹാജി മൂന്നിയൂർ, കെ.പി ശംസുഹാജി, കെ.സി മുഹമ്മദ് ബാഖവി, ഫാറൂഖ് ഹുദവി പാലത്തിങ്ങൽ, ജാഫർ ഹുദവി
ഇന്ത്യനൂർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഐ.എൻ.എൽ ജില്ല പ്രസിഡൻ്റ് സമദ് തയ്യിൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.പി മുസ്തഫ, ജില്ലാ നേതാക്കളായ ടി സൈത് മുഹമ്മദ്, സി.പി അബ്ദുൽ വഹാബ്, ഉദൈഫ് ഉള്ളണം,ഷൈജൽ വലിയാട്ട്, സി.പി അൻവർ സാദത്ത്, നൗഫൽ തടത്തിൽ എന്നിവർ മന്ത്രിയെ അനുഗമിച്ചു.