Wednesday, October 15

ചുമരിലെ ആണിയിൽ ഷർട്ട് കുരുങ്ങി 11 വയസ്സുകാരൻ മരിച്ചു

താനൂർ : കളിക്കുന്നതിനിടെ ഷർട്ടിന്റെ കോളർ ആണിയിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. നിരമരുതൂർ വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേ വളപ്പിൽ മണികണ്ഠന്റെ മകൻ ധ്വനിത്ത് (11) ആണ് മരിച്ചത്. 20 ന് വെള്ളിയാഴ്ച രാത്രി 9 നാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ചുമരിൽ സ്ഥാപിച്ച ആണിയിൽ ഷർട്ട് കുരുങ്ങി അബോധാവസ്ഥയിൽ ആയിരുന്നു കുട്ടി. കോട്ടക്കൽ മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. നിരമരുതൂർ ജി യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി ആണ്. മാതാവ്, ദിവ്യ. സഹോദരൻ, ദർഷ്.

error: Content is protected !!