വീട്ടില്‍ ആരുമില്ലാത്ത സമയത്ത് 12 കാരിയെ കാട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു ; പൊലീസ് അന്വേഷണം ആരംഭിച്ചു

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് 12 കാരിയെ കാട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു. മൂന്നാര്‍ ചിട്ടിവാര എസ്റ്റേറ്റിലാണ് സംഭവം. പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ 12 വയസ്സുകാരിയെയാണ് മൂന്നു ദിവസം മുന്‍പ് വീട്ടില്‍ ആരുമില്ലാത്ത നേരത്ത് പ്രതി കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!