തിരൂരങ്ങാടി :ഡ്രൈവടക്കം 16 പേരെ കുത്തി നിറച്ച് സ്കൂൾ ബസിന്റെ ഗെറ്റപ്പിൽ സർവീസ് നടത്തിയ ഓട്ടോ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിടികൂടി. തിരൂരങ്ങാടി ജോയിൻറ് ആർടിഒ എംപി അബ്ദുൽ സുബൈറിന്റെ നിർദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കറാണ് പിടികൂടിയത്.
ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനിടെ വേങ്ങര കുറ്റൂർ നോർത്തിൽ വച്ചാണ് കുട്ടികളെ കുത്തിനിറച്ച ഓട്ടോ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉടനെ ഓട്ടോറിക്ഷ പരിശോധിച്ചതിൽ വാഹനത്തിൽ ഡ്രൈവറെ കൂടാതെ 15 സ്കൂൾ കുട്ടികളും ഉണ്ടായിരുന്നു. രേഖകൾ പരിശോധിച്ചപ്പോൾ വാഹനത്തിൻറെ ടാക്സ് അടച്ചിട്ടില്ലായിരുന്നു.
4000രൂപ പിഴ ചുമത്തിയതിനുപുറമേ സുരക്ഷിതമല്ലാത്ത വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തു.
സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ താൽക്കാലികമായി ഡ്രൈവിംഗ് ടെസ്റ്റ് കുറച്ച് സമയത്തേക്ക് നിർത്തിവെച്ച് എം വി ഐ എം കെ പ്രമോദ് ശങ്കർ തന്നെ ഓരോ വാഹനത്തിലും സുരക്ഷിതമായി വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുകയും ചെയ്തു