177 പേർക്ക് ടോപ്പേഴ്‌സ് അവാർഡ് 16-ന്, പരീക്ഷ മാറ്റി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റിൽ 177 പേർക്ക് ടോപ്പേഴ്‌സ് അവാർഡ് 16-ന് സമ്മാനിക്കും


കാലിക്കറ്റ് സർവകലാശാലയിൽ നിന്നും വിവിധ യുജി / പിജി / പ്രൊഫഷണൽ കോഴ്‌സുകളിൽ മാതൃകാപരമായ അക്കാദമിക് നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് നൽകുന്ന ടോപ്പേഴ്‌സ് അവാർഡ് 16-ന് സമ്മാനിക്കും. രാവിലെ  ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അവാർഡ് വിതരണം ചെയ്യും. വിദ്യാർഥികൾ രാവിലെ 9.30-ന് ഹാജരാകണം. ചടങ്ങിൽ സിണ്ടിക്കേറ്റ് അംഗങ്ങൾ പങ്കെടുക്കും.    വിവിധ യുജി / പിജി / പ്രൊഫഷണൽ കോഴ്‌സുകളിൽ നിന്നും 2023  വർഷത്തിൽ ഒന്നാം സ്ഥാനം നേടിയ    177  വിദ്യാർഥികൾക്കാണ്  അവാർഡ് സമ്മാനിക്കുക. ബി.കോം. 6, ബി.സ് സി. 28, ബി.എ. 39, പ്രൊഫഷണൽ കോഴ്സ് 12, പി.ജി. 82, ബി.കോം. (SDE) 2, ബി.എ. (SDE) 8 എന്നിങ്ങനെയാണ് അവാർഡിന് അർഹരായവരുടെ കണക്കുകൾ. കൂടുതൽ വിവരങ്ങൾക്ക്  0494 2407239 / 0494 2407200 /0494 2407269 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

പി.ആര്‍ 372/2024

പരീക്ഷ മാറ്റി

മാർച്ച് 20-ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) നവംബർ 2023 (2019 പ്രവേശനം) റഗുലർ, ഏപ്രിൽ 2024 (2016 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി LBA906 – Gender Justice and Feminist Jurisprudence / LBA907 – Direct Taxation പേപ്പർ പരീക്ഷകൾ മാർച്ച് 23-ന് രാവിലെ 9.30-ന് നടത്തും. മറ്റ് എൽ.എൽ.ബി. പരീക്ഷകൾക് മാറ്റമില്ല. 

പി.ആര്‍ 373/2024

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

ഒന്ന് മുതൽ പത്ത് വരെ സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2014 പ്രവേശനം മാത്രം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷക്ക് ഏപ്രിൽ 16 വരെ അപേക്ഷിക്കാം. ലിങ്ക് മാർച്ച് 16 മുതൽ ലഭ്യമാകും.

സർവകലാശാലാ പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം.ബി.എ. (CCSS-PG 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷക്ക് 29 വരെ അപേക്ഷിക്കാം. ലിങ്ക് 14 മുതൽ ലഭ്യമാകും.

പി.ആര്‍ 374/2024

പരീക്ഷാ അപേക്ഷാ

എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്നാം സെമസ്റ്റർ ബി.എ. മൾട്ടീമീഡിയ (CBCSS-UG) നവംബർ 2022 (2019 & 2020  പ്രവേശനം), നവംബർ 2023 (2021 & 2022 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ രണ്ട് വരെയും 180/- രൂപ പിഴയോടെ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 18 മുതൽ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ് & എം.ബി.എ. ഹെൽത് കെയർ മാനേജ്‌മന്റ് (CUCSS 2019 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി  പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 180/- രൂപ പിഴയോടെ ഏപ്രിൽ രണ്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 14 മുതൽ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.ബി.എ. (CUCSS ഫുൾ ടൈം & പാർട്ട് ടൈം 2019 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി  പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ രണ്ട് വരെയും 180/- രൂപ പിഴയോടെ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 19 മുതൽ ലഭ്യമാകും.

എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 (CBCSS-UG) ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. പൊളിറ്റിക്കൽ സയൻസ് / ബി.ബി.എ. / ബി.കോം. (2023 പ്രവേശനം മാത്രം) റഗുലർ പരീക്ഷകൾക്കും ബി.എ. / ബി.എസ് സി. / ബി.കോം. / ബി.ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ (2019 മുതൽ 2022 വരെ പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്കും പിഴ കൂടാതെ ഏപ്രിൽ രണ്ട് വരെയും 180/- രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് 15 മുതൽ ലഭ്യമാകും.

പി.ആര്‍ 375/2024

പരീക്ഷാ 

സർവകലാശാലാ പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ  വിവിധ പി.ജി. (CCSS-PG) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഏപ്രിൽ മൂന്നിന് തുടങ്ങും. 

തൃശൂർ ഗവ. ഫൈൻ ആർട്സ് കോളേജിലെ അവസാന വർഷ ബി.എഫ്.എ. & ബി.എഫ്.എ. ഇൻ ആർട് ഹിസ്റ്ററി ആൻ്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍ 376/2024

error: Content is protected !!