വൈദ്യുതി മുടക്കം, ഭൂമിലേലം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സൗജന്യ യോഗ പരിശീലനം

സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും യോഗ അസോസിയേഷൻ ഓഫ് കേരളയുടെയും ആഭിമുഖ്യത്തിൽ സൗജന്യ യോഗ പരിശീലനം സംഘടിപ്പിക്കുന്നു. മലപ്പുറം ജില്ലയിൽ കൊളത്തൂർ, എടപ്പാൾ, കാളികാവ് എന്നിവിടങ്ങളിൽ ഇന്ന് (മാർച്ച് 15) മുതൽ പരിശീലനം ആരംഭിക്കും. ഫോൺ: 9846509735, 9846262965, 9744393044.

—————

ലേലം ചെയ്യും

മലപ്പുറം കുടുംബകോടതിയുടെ വാറണ്ട് പ്രകാരം കൂട്ടിലങ്ങാടി വില്ലേജില്‍ കടുകൂര്‍ ദേശം സര്‍വേ നമ്പര്‍ 114/7c1A ല്‍പെട്ട 1.95 ആര്‍സ് ഭൂമി ഏപ്രില്‍ 16ന് രാവിലെ 11ന് കൂട്ടിലങ്ങാടി വില്ലേജ് ഓഫീസില്‍വച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുമെന്ന് പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ അറിയിച്ചു.

————

തൊഴിൽ തർക്ക കേസുകളുടെ വിചാരണ 19ന്

കോഴിക്കോട് ലേബർ കോടതി പ്രിസൈഡിങ് ഓഫീസർ എ.ജി സതീഷ്‌കുമാർ (ജില്ലാ ജഡ്ജ്) ഏപ്രിൽ 19ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ വെച്ച് തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിങിൽ വിളിച്ചു വരുത്തുന്ന എല്ലാ കേസുകളും വിചാരണ ചെയ്യും.

—————

ജെ.പി.എച്ച്.എന്‍ നിയമനം

ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെ.പി.എച്ച്.എന്‍ അഡ്‌ഹോക്ക്)തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എ.എന്‍.എം, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തിപരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം മാര്‍ച്ച് 22ന് രാവിലെ 10.30ന് കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നടക്കും. ഫോണ്‍: 0494 2459309, 8129345346.

—————–

പ്രവേശനം ആരംഭിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (KIHAS) പൊന്നാനി ഉപകേന്ദ്രത്തിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 15 ദിവസം ദൈർഘ്യമുള്ള ടോട്ടൽ സ്റ്റേഷൻ സർവ്വേ,ജി.പി.എസ്,ഓട്ടോകാഡ് കോഴ്സിന് പ്ലസ് ടു സയൻസും ഐ.ടി.ഐ/ഡിപ്ലോമ/സിവിൽ എഞ്ചിനീയറിങ് എന്നിവയാണ് യോഗ്യത. അഞ്ച് ദിവസം ദൈർഘ്യമുള്ള ഓട്ടോകോഡ് കോഴ്‌സിന് പ്ലസ് ടു സയൻസാണ് യോഗ്യത. ക്ലാസുകൾ മാർച്ച് 20ന് തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് 8139052527, 0484 2701187, 9446326408 എന്ന നമ്പറിലോ www.kihas.org എന്ന വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടണം.

——————-

കാലാവധി കഴിഞ്ഞ രേഖകള്‍ നീക്കം ചെയ്യും

പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസില്‍ നിയമപ്രകാരം സൂക്ഷിക്കേണ്ട കാലാവധി കഴിഞ്ഞ് നശിപ്പിക്കുവാന്‍ പാകമായ അപേക്ഷകള്‍, തിരിച്ചറിയല്‍ പത്രികകള്‍, ഒപ്പു പട്ടികകള്‍ തുടങ്ങിയവ നീക്കം ചെയ്യാന്‍ ഉത്തരവായിട്ടുണ്ടെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. രേഖകളുടെ വിശദ വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും. ഇത് സംബന്ധിച്ച് ആക്ഷേപം ഉള്ളവര്‍ 15 ദിവസത്തിനകം രേഖാമൂലം നല്‍കേണ്ടതാണെന്നും പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

———————-

സെക്യൂരിറ്റി ജീവനക്കാരുടെ സേവനം; ടെൻഡർ ക്ഷണിച്ചു

അരീക്കോട് താലൂക്ക് ആശുപത്രിയിലേക്ക് 24 മണിക്കൂർ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം (മാൻപവർ)ഒരുവർഷ കാലയളവിൽ ഏറ്റെടുത്ത് നടത്തുന്നതിന് താൽപര്യമുള്ള അംഗീകൃത ഏജൻസികളിൽനിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സൂപ്രണ്ട്, താലൂക്ക് ആശുപത്രി അരീക്കോട് എന്ന വിലാസത്തിൽ മാർച്ച് 21ന് ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പായി ലഭിക്കണം. കവറിന് മുകളിൽ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം(മാൻപവർ) ഏറ്റെടുത്ത് ചെയ്യുന്നതിനുള്ള ടെൻഡർ എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽനിന്ന് ലഭിക്കും. ഫോൺ: 0483 2851700.

—————–

വൈദ്യുതി മുടക്കം

ഒതുക്കുങ്ങല്‍ 33 കെ.വി സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാര്‍ച്ച് 16 രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെ ഒതുക്കുങ്ങല്‍, മറ്റത്തൂര്‍ 11 കെ.വി ഫീഡറുകളില്‍ വൈദ്യുതി പൂര്‍ണമായും തടസപ്പെടും.

—————–

ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് സൗജന്യ നിരക്കിൽ ഇൻഷൂറൻസ് പരിരക്ഷ

വ്യവസായ വാണിജ്യ വകുപ്പ് ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് സൗജന്യ നിരക്കിൽ ഇൻഷൂറൻസ് പരിരക്ഷയൊരുക്കുന്നു. ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷക്കായി ഏർപ്പെടുത്തിയിട്ടുള്ള ഭരത് സൂക്ഷ്മ ഉദ്യം പോളിസി എടുക്കുന്നതിനുള്ള പ്രീമിയം തുകയുടെ 50 ശതമാനം (പരമാവധി 2500 രൂപ വരെ) വ്യവസായ വകുപ്പ് തിരികെ നൽകും. സ്ഥാപനങ്ങളിൽ തീപിടുത്തം, വെള്ളപ്പൊക്കം, മറ്റ് അപകടങ്ങൾ എന്നിവ സംഭവിച്ചാൽ സംരംഭങ്ങളുടെ നഷ്ടപരിഹാരം കിട്ടുന്നതിന് ഇൻഷൂറൻസ് പോളിസികൾ ആവശ്യമാണ്. ഇതിനായി വേണ്ടിവരുന്ന പ്രീമിയം തുക കുറക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ 50 ശതമാനം വരെ സബ്സിഡിയായി തിരികെ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുമായോ 9746177902 എന്ന നമ്പറിലോ ബന്ധപ്പെടണം.

———–

error: Content is protected !!