
വേങ്ങര : സുഹൃത്തിനൊപ്പം കടലുണ്ടി പുഴയിൽ കുളിക്കാൻ പോയ 18 കാരൻ മുങ്ങിമരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയും വേങ്ങര വലിയോറ ചിനക്കൽ ക്വാർട്ടെഴ്സിൽ താമസക്കാരനുമായ മുഹമ്മദലി (18) ആണ് മരിച്ചത്.
മഞ്ഞമ്മാട് പെരുമ്പുഴ കടവിലാണ് സംഭവം. അടുത്ത മുറിയിൽ താമസക്കാരനായ സുഹൃത്തിനൊപ്പം കുളിക്കാൻ പോയതായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിക്കാണ് സംഭവം. പുഴയിൽ മുങ്ങിയതിനെ തുടർന്ന്
നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്…
മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി…