Wednesday, September 2

കേരള മുസ്ലിം ജമാഅത്ത് നവോത്ഥാന സമ്മേളനം നാളെ

തിരൂരങ്ങാടി :- ‘ജാഗ്രതയാണ് കരുത്ത്’ എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്തിന്റെ ത്രൈമാസ കാമ്പയിന്‍ ഭാഗമായി തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്ഥാന സമ്മേളനം നാളെ 26 ഞായറാഴ്ച വൈകുന്നേരം 2 മണിക്ക് മൂന്നിയൂർ-ചിനക്കൽ നടക്കും. ഇസ്ലാമിക മൂല്യങ്ങള്‍ക്കെതിരെ മതവ്യതിയാന ചിന്താഗതിക്കാര്‍ നടത്തുന്ന വ്യാജ പ്രചരണങ്ങളേയും മതരാഹിത്യത്തിലേക്ക് നയിക്കാനായി ചില യാളുകള്‍ ബോധപൂര്‍വ്വം സ്യഷ്ടിക്കുന്ന മിഥ്യാ ധാരണകളെയും കുറിച്ച് വിശ്വാസികള്‍ക്ക് ആശയ ബോധവല്‍ക്കരണം നടത്തും. സങ്കുചിത കക്ഷിരാഷ്ട്രീയ വാദങ്ങള്‍ക്ക് ഉപരിയായി വഖഫ് വിഷയത്തിലെ പ്രസ്ഥാന നിലപാട് വിശദമാക്കും.
നാട്ടില്‍ നില നില്‍ക്കുന്ന സൗഹാര്‍ദ്ദവും പരസ്പര വിശ്വാസവും തകര്‍ക്കാന്‍ ആസൂത്രിത നീക്കങ്ങളോടെ പുറത്ത് വിട്ട ജിഹാദ്, ഹലാല്‍ വിവാദങ്ങളും ഗൗരവമേറിയ ചര്‍ച്ചക്ക് വിഷയീഭവിക്കും. ഭയനാകമായി ഗ്രാമ നഗര വ്യത്യാസമില്ലാതെ വര്‍ധിച്ചുവരുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങളും സാമ്പത്തിയ കുറ്റകൃത്യങ്ങളും ഏതെങ്കിലുമൊരു വിഭാഗത്തിന്റെ പേരില്‍ ചാര്‍ത്തി കടന്നാക്രമിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ തിരിച്ചറിയണം. ഇത്തരം ജീര്‍ണ്ണതകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ഭാഗമായാണ് കാമ്പയിന്‍ നടത്തുന്നത്. അതോടൊപ്പം, നവീനവാദികളുടെ ഉത്പന്നങ്ങളായാ മതരാഷ്ട്ര വാദക്കാര്‍ മതകീയ വിഷയങ്ങളെയും അടയാളങ്ങളെയും രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെയും സമ്മേളനങ്ങൾ തുറന്ന് കാട്ടും.. രാഷ്ട്രീയ സംഘട്ടനങ്ങളില്‍ കൊല്ലപ്പെടുന്നവരെ ശഹീദാക്കിയും തീവ്രവാദ ആശയങ്ങള്‍ ഒളിച്ചുകടത്തിയും മതവിശ്വാസികളുടെ ജീവിതം ദുസ്സഹമാക്കുന്ന മതരാഷ്ട്ര വാദക്കാര്‍ക്കും സമ്മേളനങ്ങള്‍ താക്കീതാകും.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ… https://chat.whatsapp.com/FHe4puzUz5l4aryANMURgz
സോൺ പ്രസിഡണ്ട് പി മുഹമ്മദ് ബാഖവിയുടെ അധ്യക്ഷതയിൽ
പ്രൊഫ:എ പി . അബ്ദുൽ വഹാബ് ഉദ്ഘാടം ച്ചെയ്യും
പി കെ.എം.സഖാഫി ഇരിങ്ങല്ലൂർ
പ്രൊഫ. എ.കെ അബ്ദുൽ ഹമീദ് സാഹിബ്
മുഹമ്മദ് അലി സഖാഫി വള്ളിയാട്
എന്നിവർ പ്രസംഗിക്കും.

പി.മുഹമ്മദ് മുസ്ലിയാർ
പി മുഹമ്മദ് ഹാജി
എം. അബ്ദുൽ ഗഫുർ മുസ്ലിയാർ
മുക്കുമ്മൽ ബാവ
കെ. ഉമറുൽ ഫാറൂഖ് സഖാഫി
കെ ടി മുഹമ്മദ് കോയ സഖാഫി
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.