Monday, August 31

ഓരാടം പാലത്ത് ബൈക്ക് അപകടം, വിദ്യാർത്ഥി മരിച്ചു

മങ്കട.  തിരൂർക്കാട്  ഓരാടം പാലത്ത് ബൈക്ക് അപകടത്തിൽ പെട്ട്  അരിപ്ര സ്കൂൾ പടി സ്വദേശിയായ വിദ്യാർഥി മരണപെട്ടു. അരിപ്ര സ്കൂൾ പടിയിൽ താമസിക്കുന്ന പട്ടാണി സലീം മകൻ റിൻഷിനാണ് (ഇച്ചാവ 21)  മരണപെട്ടത്. ഇന്നലെ രാത്രി 11.30 മണിക്കാണ് അപകടം സംഭവിച്ചത്.

പെരിന്തൽമണ്ണ എം ഇ എസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. മാതാവ് ഹഫ്സത്ത്. സഹോദരി റിൻഷ.