Monday, August 31

അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നൽകി മുൻ എം എൽ എ യുടെ കുടുംബം

തിരൂരങ്ങാടി: നഗരസഭയിലെ ഒന്നാം ഡിവിഷൻ പതിനാറുങ്ങൽ ചെറാത്ത് അങ്കണവാടിക്ക് സ്വന്തം കെട്ടിടം പണിയുന്നതിന് സൗജന്യമായി സ്ഥലം വിട്ടുനൽകി. മുസ്‌ലിംലീഗ് നേതാവും മുൻ എം.എൽ.എയുമായ പരേതനായ അഡ്വ. എം. മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പരേതയായ സി.എച്ച്. ഫാത്തിമ ഹജ്ജുമ്മയുടെ പേരിലാണ് അവരുടെ കുടുംബം മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. അഡ്വ. മൊയ്തീൻകുട്ടി ഹാജിയുടെ മകൻ എം.വി. നജീബ്, നഗരസഭാ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങലിന് സ്ഥലത്തിന്റെ രേഖ കൈമാറി. ഡിവിഷൻ കൗൺസിലർ സമീന മൂഴിക്കൽ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ചെമ്പ വഹീദ, എം. സുജിനി, കൗൺസിലർമാരായ മുസ്തഫ പാലാത്ത്, പി.കെ. അബ്ദുൽ അസീസ്, അരിമ്പ്ര മുഹമ്മദലി എന്നിവരും എം. അഹമ്മദലി ബാവ, സി.ടി. അബ്ദുള്ളക്കുട്ടി, എം.വി. ഹബീബ് റഹ്‌മാൻ, മൂഴിക്കൽ കരീം ഹാജി, എം..പി. ഇസ്മായീൽ, എ.ടി. വത്സല, മൂച്ചിക്കൽ സൈതലവി തുടങ്ങിയവർ പ്രസംഗിച്ചു.