Monday, August 31

പെരുമ്പാവൂരിൽ കാർ ലോറിയിലേക്ക് ഇടിച്ചു കയറി അപകടം; വെന്നിയുർ സ്വദേശി മരിച്ചു

പെരുമ്പാവൂർ : മൂവാറ്റുപുഴ എംസി റോഡിലെ മണ്ണൂർ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കാർ ഇടിച്ചു കയറി യുവാവ് മരിച്ചു, കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. വെന്നിയുർ ചാലാട് സ്വദേശി ജിനീഷ് ആണ് മരിച്ചത്. ഫോട്ടോഗ്രാഫർ ആണ്. ഇന്ന് പുലർച്ചെയാണ് അപകടം. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും പെരുമ്പാവൂർ പ്രവേശിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് കാറിൽ ഉണ്ടായിരുന്നത്. കാർ പൂർണമായും തകർന്നിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്ന് പ്രാഥമിക നിഗമനം. ജിനേഷ് ഭാര്യ വീട്ടിൽ നിന്ന് കുടുംബസമേതം യാത്ര പോയതായിരുന്നു. ഭാര്യ, കുഞ്ഞ്, അമ്മ, സഹോദരൻ, എന്നിവർക്കാണ് പരിക്കേറ്റത്.