Friday, October 16

ചന്തപ്പടിയിൽ ടയർ കട കത്തിനശിച്ചു

തിരൂരങ്ങാടി: ചന്തപ്പടിയിൽ ടയർ കടക്ക് തീ പിടിച്ചു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി അമാനുള്ളയുടെ ടയർ കടക്കാണ് തീ പിടിച്ചത്.
ഇന്ന് പുലർച്ചെ 2.30 മണിയോടേയാണ് സംഭവം.
കട പൂർണ്ണമായും കത്തിനശിച്ചു. താനൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും പോലീസും ചേർന്നാണ് തീ അണച്ചത്. തീ പിടുത്ത കാരണം വ്യക്തമല്ല.