Thursday, September 3

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

മൈക്രോസ്‌കോപ്പി ആന്റ് ഇമേജിംഗ് ഓപ്പറേറ്റര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫസിലിറ്റിയില്‍ മൈക്രോസ്‌കോപ്പി ആന്റ് ഇമേജിംഗ് ഓപ്പറേറ്റര്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 31-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍. 348/2023

ഹിന്ദി പഠനവകുപ്പില്‍ ത്രിദിന ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പും സെന്‍ട്രല്‍ ഹിന്ദി ഡയറക്ടറേറ്റും സംയുക്തമായി ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 21-ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി അന്താരാഷ്ട്ര സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സിലര്‍ പ്രോഫ. ജി.ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകള്‍ക്ക് വിദഗ്ധര്‍ നേതൃത്വം നല്‍കും.    പി.ആര്‍. 349/2023

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ ബി.എം.എം.സി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് നവംബര്‍ 2020, 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.    പി.ആര്‍. 350/2023

പരീക്ഷാ ഫലം

ബി.കോം. (പാര്‍ട്ട്-1 ഇംഗ്ലീഷ്) സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.    പി.ആര്‍. 351/2023

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ യു.ജി., എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 4 വരെയും 170 രൂപ പിഴയോടെ 11 വരെയും മാര്‍ച്ച് 22 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ ഏപ്രില്‍ 3 വരെയും മാര്‍ച്ച് 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.    പി.ആര്‍. 352/2023

പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 4-നും മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 3-നും തുടങ്ങും.    പി.ആര്‍. 353/2023