Thursday, September 3

മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടി പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ എടുത്ത ടിക്കറ്റിന്

പരപ്പനങ്ങാടി: കേരള ലോട്ടറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം പത്ത് കോടി അടി പരപ്പനങ്ങാടി സ്വദേശിനികള്‍ക്ക്. പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മസേന അംഗങ്ങളായ പത്ത് പേര്‍ ചേര്‍ന്ന് എടുത്ത എംബി 200261 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചിരിക്കുന്നത്.

ഹരിത കര്‍മ്മസേനാംഗങ്ങളായ ലക്ഷ്മി പി, ലീല കെ, രാധ എംപി, ഷീജ എം, ചന്ദ്രിക, ബിന്ദു, കാര്‍ത്തിയാനി, ശോഭ, ബേബി, കുട്ടിമാളു എന്നിവര്‍ ചേര്‍ന്ന് എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം.

ഹരിത കര്‍മ്മസേന പ്രവര്‍ത്തിക്കിടെയാണ് ഇവര്‍ ലോട്ടറി വാങ്ങിയത്. ഇതിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. ഹരിത കര്‍മ്മസേന പ്രവര്‍ത്തിക്കിടെയാണ് ലോട്ടറി അടിച്ച സന്തോഷ വിവരവും ഇവരെ തേടിയെത്തിയത്. ലോട്ടറി പരപ്പനങ്ങാടിയിലെ ഒരു ബാങ്കിന് കൈമാറിയിട്ടുണ്ട്.