Saturday, September 5

ആക്‌സിഡന്റ് റെസ്ക്യൂ 24×7 മലപ്പുറം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : ടീം ആക്സിഡന്റ് റെസ്‌ക്യൂ 24×7 ന്റെ 2023-2024 ലേക്കുള്ള മലപ്പുറം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി മുഖ്യ രക്ഷാധികാരിയും സംസ്ഥാന കോഡിനേറ്റര്‍ ആയി ജംഷീര്‍ കൂരിയാടനേയും. ജില്ലാ പ്രസിഡണ്ട് സുനില്‍ ബാബു കിഴിശ്ശേരി, ജില്ലാ സെക്രട്ടറി സഫല്‍ കൊല്ലംഞ്ചേരി കക്കാട്, ട്രഷറര്‍ ഫൈസല്‍ കൊടപ്പന കരുമ്പില്‍, പിആര്‍ഒ ഷനിന്‍ പൊന്നാനി, വൈസ് പ്രസിഡന്റ്മാരായി സലീം പുകയൂര്‍, ഫാസില്‍ കൂരിയാട്, ജോയിന്റ് സെക്രട്ടറിമാരായി ഷബീബ് കൊടക്കാട്, ജംഷാദ് പടിക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു

2020 സെപ്തംബര്‍ 26 ന് തിരൂരങ്ങാടി കക്കാട് നിന്നും തുടക്കം കുറിച്ച ആക്സിഡന്റ് റെസ്‌ക്യൂ 24×7 എന്ന സംഘടന ഇന്ന് ലോകം അറിയപ്പെടുന്ന കേരളത്തില്‍ ഉടനീളം 1200ഓളം പ്രവര്‍ത്തകരുള്ള ഒരു നല്ല സംഘടനയാക്കി മാറ്റിയ മലയാളികള്‍ക്ക് ടീം ആക്സിഡന്റ് റെസ്‌ക്യൂ നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിരവധി രക്ഷാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഈ സംഘടന ഏതൊരു അപകടം നടന്നാലും ആ നിമിഷം അവിടെ ഓടി എത്തി രക്ഷപ്രവര്‍ത്തനം നടത്താനും പരിക്കേറ്റവരെ സ്വന്തം കൂടപ്പിറപ്പായി കണ്ട് അവരുടെ ബന്ധുക്കളുടെ കൈകളില്‍ ഏല്‍പ്പിക്കുന്നത് വരെ ഒരു സഹോദരനെ പോലെ ഹോസ്പിറ്റലില്‍ കൂടെ ഉണ്ടാകുമെന്നും കൂടാതെ ഏതൊരു പ്രദേശത്ത് അപകടങ്ങള്‍ നടന്നാലും കാണാതാവുന്നവരെ കണ്ടെത്താനും രക്തം ആവശ്യമുള്ളവര്‍ക്ക് രക്തം എത്തിച്ചു കൊടുക്കാനുമായി 70ഓളം വാട്‌സ്ആപ്പ് ഗ്രൂപ്പും ആക്സിഡന്റ് റെസ്‌ക്യൂ 24×7 ഓണ്‍ലൈന്‍ ചാനലിലൂടെയും എത്രയും പെട്ടെന്ന് വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിച്ചും 3 വര്‍ഷം പിന്നിടുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

ആക്സിഡന്റ് റെസ്‌ക്യൂ 24×7 സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന ഹെല്പ് ലൈന്‍ നമ്പറുമായി ബന്ധപ്പെടുക

9526222277