Thursday, September 3

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

തൃശൂര്‍ : വാല്‍പ്പാറ സിരുഗുണ്‍ട്ര എസ്റ്റേറ്റില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരന് പുലിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അസം സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകനാണ് പുലിയുടെ ആക്രമണത്തിന് പരിക്കേറ്റത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ദേഹത്തും പരിക്കുകളുണ്ട്. കുട്ടിയെ മലക്കപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.