Thursday, September 3

കൃഷിയെ അടുത്തറിയാന്‍ വയലിലേക്കൊരു ഫീല്‍ഡ് ട്രിപ്പ് നടത്തി കുരുന്നുകള്‍

വേങ്ങര : കൃഷിയെ അടുത്തറിയാന്‍ വയലിലേക്കൊരു ഫീല്‍ഡ് ട്രിപ്പ് നടത്തി കുരുന്നുകള്‍. പുതിയത്തു പുറായ എ.എ.എച്ച്.എം.എല്‍.പി സ്‌ക്കൂളിലെ കുട്ടികളാണ് ‘നന്മ വിളയും കൈകള്‍’ എന്ന മൂന്നാം ക്ലാസിലെ പാഠ ഭാഗത്തിന്റെ ഭാഗമായി അരീക്കാട് വയലിലേക്ക് ഫീല്‍ഡ് ട്രിപ്പ് നടത്തിയത്. കര്‍ഷകന്‍ സദാനന്ദനുമായി കുട്ടികള്‍ നടത്തിയ അഭിമുഖത്തിലൂടെ കൃഷി സംബന്ധമായ സംശയ നിവാരണം നടത്തി. പ്രധാനാധ്യാപകന്‍ കെ.അബ്ദുല്‍ മജീദ്, പി.ടി.എ.പ്രസിഡന്റ് എ.പി.മജീദ്, അധ്യാപകരായ എം.പി.അബ്ദുല്‍ അസീസ്, വി.പി.വിപിന്‍, ഷക്കീല തസ്‌നി, ദില്‍നഹസ്സന്‍,അഹമ്മദ് നാജി എന്നിവര്‍ നേതൃത്വം നല്‍കി