Thursday, September 3

മുക്കുപണ്ടം പകരം വെച്ച് ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം കവര്‍ന്ന പൂജാരി പിടിയില്‍

തിരൂര്‍ : തിരുനാവായ മങ്കുഴിക്കാവ് ഭഗവതിക്ഷേത്രത്തില്‍ നിന്നും മുക്കുപണ്ടം പകരം വെച്ച് അഞ്ചു പവനോളം വരുന്ന തിരുവാഭരണം കവര്‍ന്ന പൂജാരിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ മുന്‍ജീവനക്കാരനും പാലക്കാട് നെന്മാറ സ്വദേശിയുമായ മനക്കല്‍ ധനേഷ്(32) നെയാണ് തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞവര്‍ഷം ജോലിക്ക് വന്ന ഇയാള്‍ അഞ്ചു പവനോളം വരുന്ന ആഭരണം കൈക്കലാക്കി അതേ മാതൃകയില്‍ മറ്റൊന്ന് തിരികെ വയ്ക്കുകയായിരുന്നു. ക്ഷേത്രോത്സവത്തിനായി പരിശോധന നടത്തിയപ്പോഴാണ് ക്ഷേത്ര ഭാരവാഹികള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

എസ്.ഐ ഷിജോ.സി തങ്കച്ചന്‍, പ്രതീഷ് കുമാര്‍ സി.പി.ഒ മാരായ അരുണ്‍, സതീഷ് കുമാര്‍ എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.