Friday, September 11

തിരൂരങ്ങാടി നഗരസഭയിൽ വിവിധ ഡിവിഷനുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ പ്രവർത്തി തുടങ്ങി

തിരൂരങ്ങാടി : നഗരസഭ വാർഷിക പദ്ധതിയിൽ വിവിധ ഡിവിഷനുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ പ്രവർത്തി17 – ഡിവിഷൻ കൊടിമരം കൊണ്ടാണത്ത് റോഡിൽ നിന്ന് തുടങ്ങി, ചെയർമാൻ കെ, പി, മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, നഗരസഭ വാർഷിക പദ്ധതിയിൽ ഒന്നേകാൽ കോടി രൂപ വകയിരുത്തി നടപ്പാക്കുന്ന പദ്ധതിയിലൂടെ കുടിവെള്ള വിതരണത്തിൽ വലിയ ആശ്വാസമാകും,

വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, സി പി സുഹ്റാബി, എ, ഇ, വിനോദ് കുമാർ,കെ ടി ബാബുരാജൻ, യു കെ മുസ്ഥഫ മാസ്റ്റർ, ഓവർസിയർ ജയരാജ് തെക്കെ പുരക്കൽ, ഖാലിദ് ഏലാന്തി, ഇ, കെ, സുബൈർ ഹാജി,കെ. മൂസക്കോയ, കെ, അലി,കെ.കരാറുകാരൻഇർഷാദ് കാസർകോഡ്, പി, കെ അസറുദ്ദീൻ സംസാരിച്ചു,