Wednesday, September 2

മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഐക്യത്തോടെയും സൗഹൃദത്തോടെയും ജീവിക്കാന്‍ കഴിയണം ; നൗഫല്‍ അന്‍സാരി

വേങ്ങര : മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഐക്യത്തോടെയും സൗഹൃദത്തോടെയും ജീവിക്കാന്‍ മനുഷ്യസമൂഹത്തിന് സാധിക്കണമെന്ന് വേങ്ങര ടൗണ്‍ സലഫി ഈദ്ഗാഹില്‍ ഖുതുബ നിര്‍വഹിച്ച പികെ നൗഫല്‍ അന്‍സാരി അഭിപ്രായപ്പെട്ടു. പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രത്യേകം ഊന്നി പറഞ്ഞത് മനുഷ്യരെല്ലാം ഏക സൃഷ്ടാവിന്റെ സൃഷ്ടികളാണെന്നും, ആദം , ഹവ്വ സന്താന പരമ്പരയില്‍ പെട്ടവരാണെന്നുമാണ്. ഈ നിലയില്‍ മനുഷ്യരെ നോക്കി കാണാന്‍ ശ്രമിച്ചാല്‍ നാട്ടില്‍ നിന്ന് വര്‍ഗീയതയും ഭീകരവാദവും ഉന്‍മൂലനം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രസ്ഥാവിച്ചു.

സ്ത്രീകളും പുരുഷന്‍മാരും കുട്ടികളുമടക്കം ആയിരത്തിലധികം വിശ്വാസികള്‍ ഈദ് നമസ്‌കാരത്തില്‍ സന്നിഹ്ദരായി. തുടര്‍ന്ന് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും അസ്തദാനം ചെയ്തും മധുരം കഴിച്ചും ഈദാശംസകള്‍ കൈമാറി.