Wednesday, September 2

58 ക്ലാസ്സുകളിൽ ലൈബ്രറിയൊരുക്കി പറപ്പൂർ സ്കൂൾ

പറപ്പൂർ: സ്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളിലും ലൈബ്രറിയൊരുക്കി പറപ്പൂർ ഐയു ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കമായി.
58 ഡിവിഷനിലും കുട്ടികൾ ക്ലാസ് തല ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ അസംബ്ലിയിൽ വെച്ച് ക്ലാസ് ടീച്ചർമാർ ഏറ്റുവാങ്ങി. എഴുത്തുകാരനും നിരൂപകനുമായ ഡോ. ഉമർ തറമേൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു.
പി. ഹസൈൻ, സി പി റഷീദ്, കെ വി ഷെരീഫ്, ഷാഹുൽ കൊളക്കാട്ടിൽ, അയിഷാബി, റാഷിദ, വിൻഷി, സഫ് വാന, സംഗീത എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിൻ്റെ ഉദ്ഘാടനം ഡോ. ഉമർ തറമേൽ നിർവ്വഹിക്കുന്നു.