Sunday, October 25

Tag: Palakkatt

ഭാര്യാമാതാവ് മരിച്ചു പിറ്റെ ദിവസം മരുമകനും മരിച്ചു
Obituary

ഭാര്യാമാതാവ് മരിച്ചു പിറ്റെ ദിവസം മരുമകനും മരിച്ചു

ഭാര്യാമാതാവ് മരിച്ചു പിറ്റെ ദിവസം മരുമകനും മരിച്ചു. ചാലിയം വട്ടപ്പറമ്പ് മലയിൽ മരക്കാട്ടിൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുസ്സലാം (75) ആണ് മരിച്ചത്. ചൊവ്വാഴ്ച ഇദ്ദേഹത്തിൻ്റെ ഭാര്യമാതാവ് കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പരേതനായ പാലക്കാട്ട് മുഹമ്മദ് എന്ന ബാപ്പുവിൻ്റെ ഭാര്യ പാലക്കാട്ട് ആമിനക്കുട്ടി ഹജ്ജുമ്മ (90) ചൊവ്വാഴ്ച വൈകുന്നേരം മരണപ്പെട്ടിരുന്നു. ഇന്നലെ ബുധനാഴ്ച രാവിലെ 8.30 ന് ആണ് ഖബറടക്കം നടത്തിയത്. മരണ വീട്ടിൽ സജീവമായി ഉണ്ടായിരുന്ന അബ്ദുസ്സലാം ബുധനാഴ്ച രാത്രി മരണപ്പെടുകയായിരുന്നു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ച ഒരു മണിക്ക് ചാലിയം കുന്നത്ത്പടി സലഫി ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: പരേതയായ പാലക്കാട്ട് ഖദീജ കൊടിഞ്ഞി. മാതാവ് : എറമക്ക വീട്ടിൽ മൂത്തേടത്ത് മക്കിയാമു ഹജ്ജുമ്മ കൊടിഞ്ഞി. മകൻ അസ്ലം ബാവ. മരുമകൾ ശബ്ന. സഹോദരങ്ങൾ: ഹസൻകുട്ടി (റിട്ട. റെയിൽവേ) മൊയ്തീൻകുട്ടി, ഇദ് രീസ്കുട്ടി, അബൂബ...
പാലക്കാട് വീണ്ടും ചോരക്കളി, ആർ എസ് എസ് പ്രവർത്തകനെ കടയിൽ കയറി വെട്ടിക്കൊന്നു
Breaking news, Crime

പാലക്കാട് വീണ്ടും ചോരക്കളി, ആർ എസ് എസ് പ്രവർത്തകനെ കടയിൽ കയറി വെട്ടിക്കൊന്നു

പാലക്കാട് മേലാമുറിയിൽ ആർ.എസ്.എസ് നേതാവിനനെ വെട്ടിക്കൊന്നു. ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ കടയിൽ കയറി വെട്ടുകയായിരുന്നു. കൈക്കും കാലിനും തലയുടെ ഭാഗത്തുമാണ് വെട്ടേറ്റതെന്ന് ദൃക്‌സാക്ഷികൾ പറയുന്നത്. പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അൽപ സമയം മുമ്പ് മരിച്ചു. കഴിഞ്ഞ ദിവസം എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നിരുന്നു. ജുമുഅ കഴിഞ്ഞു പിതാവിനൊപ്പം ബൈക്കിൽ പോകുമ്പോൾ കാറിടിച്ചു വീഴ്ത്തിയാണ് വെട്ടിക്കൊന്നത്. അതിന്റെ ഞെട്ടൽ മാറും മുമ്പാണ് രണ്ടാമത്തെ കൊലപാതകം നടക്കുന്നത്. രണ്ടും തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. സമാനമായ സംഭവം മാസങ്ങൾക്ക് മുമ്പ് ആലപ്പുഴയിലും ഉണ്ടായിരുന്നു....