Friday, October 16

Tag: Minority morcha

ഹജ്ജ് 2027: എംപാർകേഷൻ പോയിൻ്റ് മാറ്റാനുള്ള ഓപ്ഷൻ അനുവദിക്കണം: ബിജെപി ന്യൂനപക്ഷ മോർച്ച
Malappuram

ഹജ്ജ് 2027: എംപാർകേഷൻ പോയിൻ്റ് മാറ്റാനുള്ള ഓപ്ഷൻ അനുവദിക്കണം: ബിജെപി ന്യൂനപക്ഷ മോർച്ച

മലപ്പുറം: ഹജ്ജ് 2027-ലെ തീർഥാടകർക്ക് തങ്ങൾക്ക് സൗകര്യപ്രദമായ എംപാർകേഷൻ point തിരഞ്ഞെടുക്കുന്നതിനും നിലവിലെ എംപാർകേഷൻ പോയിൻ്റ് മാറ്റുന്നതിനും ഓപ്ഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ന്യൂനപക്ഷ മോർച്ച മലപ്പുറം സെൻട്രൽ ജില്ലാ കമ്മിറ്റി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയ്ക്ക് നിവേദനം നൽകി.മലബാർ മേഖലയിൽ നിന്നുള്ള നിരവധി ഹജ്ജ് തീർഥാടകർക്ക് കോഴിക്കോട് വിമാനത്താവളം ഉൾപ്പെടെയുള്ള എംപാർകേഷൻ പോയിൻ്റ്-ുകളിൽ നിന്ന് യാത്ര ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.ഹജ്ജ് അപേക്ഷാ നടപടികൾക്കിടെ അനുവദിക്കപ്പെടുന്ന എംപാർകേഷൻ പോയിൻ്റ് പിന്നീട് ആവശ്യാനുസരണം മാറ്റുന്നതിനുള്ള സൗകര്യം തീർഥാടകർക്ക് നൽകണം. പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ഉൾപ്പെടെയുള്ള മലബാർ മേഖലയിൽ നിന്നുള്ള തീർഥാടകർക്ക് അവരുടെ താമസ സ്ഥലം, ഗതാഗത സൗകര്യം, കുടുംബാംഗങ്ങളുടെ യാത്ര തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് അനുയോജ്യമായ Embark...
ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ആയി മുൻ എം എസ് എഫ് നേതാവിനെ നിയമിച്ചു
Politics

ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ആയി മുൻ എം എസ് എഫ് നേതാവിനെ നിയമിച്ചു

മലപ്പുറം: മലപ്പുറം സെൻട്രൽ ജില്ല ബിജെപി ന്യൂനപക്ഷമോർച്ച പ്രസിഡണ്ടായി അദ്നാൻ ഓസിയെ തിരഞ്ഞെടുത്തു. മുൻ എംഎസ്എഫ് വേങ്ങര മണ്ഡലം സെക്രട്ടറിയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ലീഗ് വിട്ട് ബി ജെ പിയിൽ ചേർന്നത്. ന്യൂനപക്ഷമോർച്ച 30 സംഘടന ജില്ലാ അധ്യക്ഷന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് അദ്നാൻ. എ ആർ നഗർ ഇരുമ്പു ചോല സ്വദേശിയാണ് അദ്നാൻ. മഹിളാ മോർച്ച പ്രസിഡന്റ് ആയി അശ്വതി ഗുപ്ത കുമാറിനെയും എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് ആയി എൻ പി വാസുദേവനെയും നിയമിച്ചതായി ബി ജെ പി ജില്ലാ പ്രസിഡന്റ് പി സുബ്രഹ്മണ്യൻ അറിയിച്ചു....
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടിക്ക് കരിപ്പൂരിൽ സ്വീകരണം നൽകി
Other

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടിക്ക് കരിപ്പൂരിൽ സ്വീകരണം നൽകി

കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്ത ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിക്കു കോഴിക്കോട് വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം. മലയാളിക്ക് ആദ്യമായാണ് കേന്ദ്ര ഹജ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം ലഭിക്കുന്നത്. ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മറ്റിയുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി സ്ഥാനമേറ്റ ശേഷം ഇന്നലെ രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയതായിരുന്നു. എ.പി.അബ്ദുല്ലക്കുട്ടി.ഗംഭീര സ്വീകരണമാണു വിമാനത്താവളത്തിൽ ഒരുക്കിയത്. കോഴിക്കോട് വിമാനത്താവളത്തിൽ എംബാർക്കേഷൻ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നുള്ളത് ന്യായമായ ആവശ്യമാണെന്നും അതു മലബാറിൽ തലയുയർത്തിപ്പിടിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിന്റെ അഭിമാന പ്രശ്നമാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.ഇത്തവണ ഹജ് ക്വോട്ടയിലും എംബാർക്കേഷൻ കേന്ദ്രങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. ...